ക്രിൽ ഓയിൽ

ഒഴിവാക്കാനാവാത്ത സപ്ലിമെൻറ്റ്സ്

ഏതാണ്ട് അമ്പതു വർഷം മുൻപ് ആഹാരത്തിൽനിന്നും നമ്മുക്ക് ലഭിച്ചുകൊണ്ടിരുന്ന പോഷകങ്ങൾ അതേ ആഹാരസാധനങ്ങളിൽനിന്നും അതേയളവിൽ ഇപ്പോൾ ലഭിക്കുന്നില്ലായെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതും ഈ മേഖലയിൽ നടത്തിയ പല ആധികാരിക പഠനങ്ങളും അസന്നിഗ്ധമായി വെളിവാക്കുകയും ചെയ്‌ത വസ്തുതയാണ്. (തുടർന്നു വായിക്കുക …)

ക്രിൽ ഓയിൽ

ഒമേഗാ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ചെറുമൽസ്യങ്ങൾ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് അങ്ങേയറ്റം ഗുണകരവും ഹൃദ്രോഗസാദ്ധ്യതകൾ കുറക്കുന്നതിന് സഹായകരവും ആണെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 220 gm ചെറുമൽസ്യമെങ്കിലും കഴിക്കണമെന്നാണ് Dietary & Nutrition  രംഗത്തെ വിദഗ്ദരും WHO യിലെ ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. പക്ഷെ പലപ്പോഴും ഇത് പ്രയോഗികമാകുന്നില്ല. ഗുണമേന്മയുള്ള മൽസ്യം എല്ലായ്പ്പോഴും ലഭ്യമല്ലായെന്നതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ഫോർമാലിനും മറ്റും ചേർത്ത പഴകിയ മത്സ്യമാണ് മാർക്കറ്റിൽ കൂടുതലായും വരുന്നതെന്നുള്ളത് മറ്റൊരു പ്രശ്നം. അതുകൊണ്ടു നമ്മുടെ ശരീരത്തിന് ആവശ്യമായ ഒമേഗാ-3 ലഭ്യമാക്കുന്ന തരത്തിൽ മൽസ്യവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നമ്മുക്ക് പലപ്പോഴും കഴിയുന്നില്ല.

ഈ പ്രശ്നത്തിനൊരു പരിഹാരമാണ് മീനെണ്ണ, കോഡ് ലിവർ ഓയിൽ, ക്രിൽ ഓയിൽ എന്നിവ. ഇതിൽ ഏറ്റവും മികച്ചതാണ് ക്രിൽ ഓയിൽ. അൻറ്റാർട്ടിക്കൻ സമുദ്രത്തിൽ കാണപ്പെടുന്ന നമ്മുടെ ചെറിയ കൊഞ്ചിൻറ്റെ വലിപ്പത്തിലുള്ള ഒരുതരം ചെറുമീനാണ് ക്രിൽ. ഇവയിൽനിന്നും എടുക്കുന്ന എണ്ണയാണ് ക്രിൽ ഓയിൽ എന്ന് അറിയപ്പെടുന്നത്.

പല ബ്രാൻഡുകളിലുള്ള ഫിഷ് ഓയിൽ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഉൽപ്പാദനപ്രക്രിയയിലെ ഉയർന്ന താപനിലയും മറ്റു പോരായ്മകളും മൂലം മീനെണ്ണയിൽ അടങ്ങിയിട്ടുള്ള ഒമേഗാ-3 ഫാറ്റി ആസിഡ്സ് വലിയ തോതിൽ നഷ്ടമാകുന്നു. തന്മൂലം പല മീനെണ്ണയുൽപ്പന്നങ്ങളിലും ഒമേഗാ-3 ഫാറ്റി ആസിഡിൻറ്റെ അളവ് തുലോം കുറവാണ്.

എന്നാൽ 2017, 2018, 2019 വർഷങ്ങളിൽ തുടർച്ചയായി ഇന്ത്യയിലെ ഏറ്റവും മികച്ച ന്യൂട്രാസ്യുട്ടിക്കൽസ് കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട  വെസ്റ്റീജ് കമ്പനിയുടെ ക്രിൽ ഓയിൽ Multistage Oil Extraction എന്നറിയപ്പെടുന്ന ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പാദനപ്രക്രിയയിൽക്കൂടി ഉൽപ്പാദിപ്പിക്കപെടുന്നതാണ്. ക്രിൽ ഓയിലോ മീനെണ്ണയോ കഴിക്കുമ്പോൾ തികട്ടിവരുകയോ വായിൽനിന്നും മീനെണ്ണയുടെ ഗന്ധം വമിക്കുകയോ ചെയ്താൽ ആ ഉൽപ്പന്നം താഴ്ന്ന നിലവാരം പുലർത്തുന്നതാണെന്നു ഉറപ്പാക്കാം. വെസ്റ്റീജ് കമ്പനിയുടെ ക്രിൽ ഓയിലിനു ഇത്തരത്തിലുള്ള ഒരു പാർശ്വഫലങ്ങളും ഇല്ലായെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

ക്രിൽ ഓയിലിൻറ്റെ ഗുണങ്ങൾ

വെസ്റ്റീജ് പ്രൈം ക്രിൽ ഓയിലിൽ പ്രോട്ടീനും ഒമേഗാ-3 ഫാറ്റി ആസിഡ്‌സും അടങ്ങിയിരിക്കുന്നതിനാൽ താഴെപറയുന്ന ഗുണങ്ങൾ ലഭിക്കുന്നു.

 1. തലച്ചോറിൻറ്റെ ആരോഗ്യം സംരക്ഷിക്കുന്നു
 2. ഹൃദയത്തിൻറ്റെ ആരോഗ്യം സംരക്ഷിക്കുന്നു
 3. ലിവറിൻറ്റെ പ്രവർത്തനക്ഷമത കൂട്ടുന്നു
 4. സന്ധിസംബന്ധമായ രോഗങ്ങളുടെ ശമനം
 5. ആർത്തവസംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരം 
 6. എല്ലാവിധ അലർജികൾക്കും പെട്ടെന്ന് ശമനം നൽകുന്നു
 7. HDL കൊളസ്ട്രോൾ കൂട്ടുകയും LDL കൊളസ്ട്രോൾ കുറക്കുകയും ചെയ്യുന്നു

ഡോക്ടറുടെ നിർദ്ദേശമില്ലാതെ ക്രിൽ ഓയിൽ ഉപയോഗിക്കാൻ പാടില്ലാത്തവർ:

 1. ഗർഭിണികൾ
 2. മുലയൂട്ടുന്ന അമ്മമാർ
 3. സമുദ്രോല്പന്നങ്ങളുടെ അലർജിയുള്ളവർ
 4. ഏതെങ്കിലും സർജറിക്ക് വിധേയരായി 6 മാസമെങ്കിലും കഴിയാത്തവർ
 5. ഏതെങ്കിലും സർജറിക്ക് വിധേയരാകാൻ തയ്യാറെടുക്കുന്നവർ 

ഡോസേജ്:

ദിവസേന ഒന്നോ രണ്ടോ ക്യാപ്സ്യൂൾ ആഹാരത്തോടൊപ്പമോ ആഹാരത്തിനു ശേഷമോ കഴിക്കണം. 

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart
Open chat